Friday, June 25, 2010

ഒരു പന്തിന്റെ ആത്മരോദനം


വിസിലുമുഴങ്ങി
ഗോള്‍പോസ്റ്റ്‌ തേടിതിരിച്ച
പന്തിനന്ത്യം റഫറിയുടെ വിധി
പെനാള്‍ട്ടി.

ബൂട്ടുകള്‍ ആര്‍ത്തട്ടഹസിച്ചു,
ഗ്യാലറിയില്‍ മൂകത.
നെഞ്ചത്തടിക്കല്ലേ
ഒരു പന്തിന്റെ ആത്മരോദനം.

എല്ലാ കണ്ണുകളും ബൂട്ടിലേക്ക്‌...
ഇനി ഒരു നിമിഷം മതി
ഗോള്‍പോസ്റ്റിനെ ചുംബിക്കാന്‍
ആഹ്ലാദമാര്‍ത്തിരമ്പാന്‍

പന്തിന്റെ സ്വപ്‌നങ്ങള്‍ക്ക്‌
ബൂട്ടിന്റെ പ്രഹരം
സെല്‍ഫുഗോളടിച്ചവന്റെ
ശാപം!

ഇനിയൊരു പെനാള്‍ട്ടിക്ക്‌ മുമ്പ്‌
നീയെന്റെ നെഞ്ചില്‍ ചവിട്ടുക
പന്തിന്റെ ആത്മരോദനം...

2 comments:

  1. നല്ല കവിത.ഇത് പന്തിന്റെ മാത്രം രോദനമല്ല.എല്ലാ നൂനപക്ഷങ്ങളുടെയും രോദനമാണ്.

    ReplyDelete
  2. panthinu enthu rodhanam hey...................!

    ReplyDelete