Monday, November 2, 2009
+2 സി ക്ലാസിലേക്ക് നോക്കൂ. എ ബി സി പബ്ലിക്കേഷന്‍സിന്റെ മാത്‌്‌സിന്റെ വിശുദ്ധ ഗ്രന്ഥവുമായി സീറോ ബാബു കടന്നുവരുന്നു. ലിമിറ്റ് ടെന്‍സ് ടു സീറോ. ഇപ്പോള്‍ അടുത്ത പറമ്പില്‍ മേയാന്‍ വിട്ട പശു കരഞ്ഞുകൊണ്ടേയിരിക്കുന്നു. പശുവിനെന്ത്‌് ലിമിറ്റ് ടെന്‍സ് ടു സീറോ. പുല്ലുള്ള ഏതു പറമ്പിന്റെ വേലിയും അതു തകര്‍ക്കും. ഈ മാഷ്‌ക്കിണ്ടോ അതു മനസിലായിക്ക്‌്.
സുവോളജി ലാബില്‍ വട്ടമിട്ടുപറക്കുന്ന കൂറകളുടെ ആത്മാക്കള്‍ക്ക് ഇടയിലിരുന്ന് ചത്തുവീര്‍ത്ത തവളയെ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഷീജ ടീച്ചര്‍. ബോട്ടണി ലാബ് തുറന്നു കിടപ്പാണ്. അവിടെ ആ ഇരുണ്ട മൂലയിലിരുന്ന് ആബിദ ടീച്ചറും അജിത് മാഷും വാഗ്വാദത്തിലാണ്. കൊഴിഞ്ഞു വീഴുന്ന ഇലകളുടെ ഗുരുതാക്വാര്‍ഷണ ബലമാണ് വിഷയം. സംശയാലുക്കളായ ചില പിള്ളേര് അവിടേക്ക് ഒളിഞ്ഞുനോക്കുന്നുണ്ട്.
കെമിസ്‌ട്രി ലാബില്‍ അട്ടപ്പാടി സാര്‍ ചന്ദ്രനിലെ ജലം എച്ച് 2 ഒ തന്നെയാണോയെന്ന് പരിശോധിക്കുന്നു. അടുത്തിരിക്കുന്ന ബ്യൂഗറില്‍ നിന്ന് എ വൈറ്റ് പ്രെസിപിറ്റേറ്റ് ഈസ് ഫോമ്‌ഡ്. അട്ടപ്പാടി ഞെട്ടിത്തിരിഞ്ഞ് ബ്യൂഗറിനടുത്തേക്ക്....
ഹിന്ദി ക്ലാസില്‍ കബീര്‍ കാ ദോഹ ഹിന്ദുസ്ഥാനി ക്ലാസിക്കില്‍ റീന ടീ്‌ച്ചറുടെ സ്വരം. പക്ഷേ അവിടെ സംഗതി പോര. കബീര്‍ കാ ദോഹയാണോ? കബീര്‍ കി ദോഹയാണോയെന്ന് തര്‍ക്കം നടത്തുന്ന ആസ്ഥാന മഹാകവി ഹൃദ്യയെയും ബബ്‌്‌ലൂവിനെയും കാണാം. പുറകിലെത്തെ ബഞ്ചില്‍ നിന്നു ഏതോ ഒരുമ്പെട്ട ഹിന്ദി ശിഷ്യന്‍ റീന ടീ്‌ച്ചറെ ലക്ഷ്യമിട്ട് പറത്തിയ ഏറോ പ്ലെയിന്‍ മുന്നില്‍ ഇരുന്ന് ഉറക്കം തൂങ്ങുന്ന രോഷ്‌ണി വല്യമ്മയുടെ തലയില്‍ ലാന്‍ഡ് ചെയ്യുന്നു... ക്ലാസില്‍ പൊട്ടിച്ചിരി.....
മലയാളം വാദ്യാരുടെയും രമണി ടീ്‌ച്ചറുടെയും പിന്നാലെയാണ് പി ജിയുടെ ലോകം. മലയാള കവിതയില്‍ പ്രണയത്തിന്റെ ഉപ്പുണ്ടെന്നാണ് പാവം ജിജീഷ് പി ജിയുടെ വാദം. പാവം ലിജിന വല്യമ്മയും ഉറുദുവെടുത്ത സഫീറും സംസ്‌്‌കൃതമെടുത്ത സി ആര്‍ പി ഷിബിലും കേള്‍ക്കേണ്ട.
വിശാലമായ ഗ്രൗണ്ടിന്റെ അങ്ങേതലക്കലുള്ള ആല്‍മരത്തിന്റെ ചുവട്ടിലിരുന്ന് പട്ടം പറത്തുന്ന (ദ കൈറ്റ്‌് മേക്കര്‍)ആംഗ്രേസി ടീ്‌ച്ചര്‍ നിസാര്‍ മാസ്റ്റര്‍. എന്നാല്‍ മാഷ്‌് പറത്തുന്നത് പട്ടമല്ല. അതൊരു രാഷ്ട്രീയ പാര്‍്‌ട്ടിയുടെ കൊടിയാണെന്നാണ് അങ്ങ് ദൂരെ ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്ന സഖാവ് നക്കീരനും ലീഡര്‍ നിജീഷും പറയുന്നത്. അവിടെ ആകാശത്തെ കൊമറ്റുകളെ പറ്റി സംസാരിക്കുന്ന സതി ടീച്ചറെയും കാണാം. പണ്ട്‌് പണ്ട് വളരെ പണ്ട്‌് അങ്ങേതോ ആകാശഗംഗയില്‍ നിന്ന് വന്നു വീണ കൊമ്മറ്റിന്റെ കഷ്‌ണം കൊണ്ടാണത്രെ ഭൂമിയില്‍ നിന്ന് ദിനോസറുകള്‍ കാലം ചെയ്‌തതെന്നാണ് ടീ്‌ച്ചറുടെ വാദം. ഈശ്വരാ.. എന്തെല്ലാം സഹിക്കണം ഒന്നു പഠിക്കാന്‍......
വീണ്ടും ക്ലാസ്‌് റൂമിലേക്ക് ലീഡര്‍ പാട്ട രാജീവന്‍ പാട്ടയുമെടുത്ത് രംഗത്തുണ്ട്. ബോര്‍ഡ് മയക്കാന്‍ മഷി വേണമെന്നതാണ് പാട്ട രാജീവന്റെ ആവശ്യം. അതാ അവിടേക്ക് നോക്കൂ ആ മെയ്‌്‌ഫ്‌ളവറിന്റെ ചുവട്ടിലെ പൂമെത്തയില്‍ നിന്ന്‌് ഫോട്ടോക്ക് പോസ് ചെയ്യുന്ന രണ്ടു യുവമിഥുനങ്ങള്‍. സുന്ദരിയും നരീക്കനും. ക്ലിക്ക്. സുന്ദരിയുടെ ചിരിയി്‌ല്‍ ആയിരം ചില്ലറകള്‍ വീണു കിലുങ്ങുന്നു. അയ്യേ കഷ്ടം ഫ്രെയ്‌മില്‍ ചില്ലറയും. ചില്ലറ അവിടെ ബസിന് കൊടുക്കാനുള്ള പണം തരപ്പെടുത്തുന്നുണ്ട്‌്. അളിയന്റെ മുഖത്ത് ഒരു ജവാന്റെ ചിരി...
ഇതാ ഇങ്ങോട്ടോന്ന്‌് നോക്യേ..,
ഗ്രൗണ്ടില്‍ മധ്യ്‌ത്തിലൂടെ ഉച്ചവെയിലിന്റെ ഉച്ചസ്ഥായിയില്‍ പാവം രേഷ്‌്‌മയെയും കൂട്ടി ജംഗിള്‍ നിരീക്ഷണം നടത്തുന്ന മൗഗ്ലി. അപ്പുറത്തെ ക്ലാസില്‍ നിന്ന് (+2 എ, ബി, കൊമേഴ്‌സ്) മൗഗ്ലിയെ ശല്യം ചെയ്യുന്ന ചില വാനരപ്പടയെയും കാണാം. ദേഷ്യപെട്ടാല്‍ മൗഗ്ലി ചരല്‍ വാരിയെറിയുമെന്ന് അവര്‍ക്ക് നന്നായി അറിയാം.... അതുകൊണ്ട് തന്നെ അവരെല്ലാം കുടയുടെ മറവിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
പക്ഷേ ഒരാളെ കൂടി കാണാനുണ്ടല്ലോ. ഹയര്‍ സെ്‌ക്കന്‍ഡറിയുടെ സ്വന്ത്‌ം ലേഖകന്‍. വി്‌ദ്യാര്‍ഥിശബ്ദം പത്രത്തിന്റെ മുഖ്യപത്രാധിപന്‍. കിറുക്കന്‍, അരക്കവി സോണി മുക്കാല്‍ കവി. അയാളിപ്പോള്‍ എവിടെയോണാവോ? കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക. 9633049191
സ്‌നേഹമോടെ
മിഥുന്‍കൃഷ്‌ണ
Subscribe to:
Post Comments (Atom)
No comments:
Post a Comment